Breaking

LightBlog

Sunday 28 August 2016


പ്രൊഫഷണല്‍ ടാക്സ് സ്പാര്‍ക്ക് വഴി
മുന്‍കാലങ്ങളില്‍ പ്രൊഫഷന്‍ ടാക്സ് ഷെഡ്യൂള്‍ തയ്യാറാക്കുന്നതിന് മാത്രമാണ് സ്പാര്‍ക്ക് ഉപയോഗിച്ചിരുന്നത്. എന്നിട്ട് ജീവനക്കാരുടെ സാലറിയില്‍ നിന്നും ആ പണം കിഴിവ് ചെയ്ത് സ്ക്കൂള്‍ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ബാക്കി തുക ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തിരുന്നു. എന്നാലിപ്പോള്‍ സാലറി ക്രഡിറ്റ് ചെയ്യുന്നത് ഓണ്‍ലൈന്‍ ആയതോടെ, ജീവനക്കാരുടെ മുഴുവനായും സാലറി അക്കൗണ്ടിലോട്ട് നേരിട്ട് മാറ്റപ്പെടുന്നു. ഇതിനാല്‍ പ്രൊഫണല്‍ ടാക്സ് പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. ജീവനക്കാരുടെ എണ്ണം അധികമുള്ള സ്ഥാപനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ടാണ് ഇക്കാര്യത്തില്‍ നേരിട്ടത്. പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നതു കൊണ്ടുതന്നെ, ഈ മാസം മുതല്‍ പ്രൊഫഷന്‍ ടാക്സ് സാലറിയില്‍ നിന്നും നേരിട്ട് ഡിഡക്ട് ചെയ്യാന്‍‍ സ്പാര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് എറണാകുളം ഐടി അറ്റ് സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍ സാര്‍ എഴുതിയ കുറിപ്പ് വായിച്ചു നോക്കൂ. പ്രൊഫഷന്‍ ടാക്സ് സ്പാര്‍ക്കിലൂടെ
  1. Salary Matters/ Processing ല്‍ Prof. tax Calculation എന്ന Option സെലക്ട് ചെയ്യുക.
  2. ഇവിടെ DDO Code, Bill Type എന്നിവ സെലക്ട് ചെയ്തു കൊടുക്കുക.
  3. തുടര്‍ന്ന് Remove Existing Prof Taxഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, നിലവില്‍ Entry ഉണ്ടെങ്കില്‍ റിമൂവ് ചെയ്യുക.
  4. ഇനി Include Prof Taxഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  5. ഇപ്പോള്‍ താഴെ Financial Yearകാണിക്കും, അതിനു താഴെ First OR Second Half ഏതെന്ന് സെലക്ട് ചെയ്യണം.
  6. ശേഷം Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യക.
  7. ഇവിടെ തന്നെ Pof . Tax deduction detailsലഭ്യമാണ്.
  8. Print Pof . Tax deduction ല്‍ നിന്നും പ്രിന്റൗട്ടും എടുക്കാം.
  9. ഇപ്പോള്‍ പ്രസ്തുത Bill Type ലെ എല്ലാവരുടേയും ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary)Prof Tax Entry വന്നിരിക്കും.


ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. അതില്‍ നിന്നും ചെക്ക് വഴി പണം പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് മാറാം. അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ ഈ ചെക്ക് സമര്‍പ്പിക്കുകയും ചെയ്യാം.

NB: പ്രൊഫഷന്‍ ടാക്സ് ഷെഡ്യൂള്‍ തയ്യാറാക്കിയ ശേഷം അത് പ്രിന്റൗട്ട് എടുക്കുകയും തുടര്‍ന്ന് Remove Existing Prof Tax ക്ലിക്ക് ചെയ്ത് ഇപ്പോള്‍ പ്രൊസസ് ചെയ്ത പ്രൊഫഷന്‍ ടാക്‌സ് റിമൂവ് ആകുകയും ചെയ്യുന്നു. ഇനി ആ തുക ശമ്പളബില്ലില്‍ നിന്ന് കുറവ് ചെയ്യപ്പെടുകയില്ല, പണം ട്രഷറി അക്കൗണ്ടിലേക്ക് പോവുകയുമില്ല എന്ന് പലരും പറയുന്നു. ഇപ്പോള്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരമുള്ള തുക ജീവനക്കാരില്‍ നിന്നും നേരിട്ട് വാങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അടക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നാണ് അവരുടെ ചോദ്യം. എന്നാല്‍ സ്പാര്‍ക്ക് വഴി ജീവനക്കാരില്‍ നിന്നും ഒറ്റയടിക്ക് പ്രൊഫഷന്‍ ടാക്സ് കിഴിവ് ചെയ്യാന്‍ സൗകര്യമുണ്ടെന്നിരിക്കേ, പഴയ രീതി പിന്തുടരുന്നത് അനുകരണീയമല്ലെന്നാണ് ഞങ്ങള്‍ക്കുള്ള മറുപടി.

(കടപ്പാട് മാത്‌സ് ബ്ലോഗിനോട്)

No comments:

Post a Comment

Adbox