Breaking

LightBlog

Tuesday 16 August 2016

എന്‍.എം.എം.എസ്. പരീക്ഷ 2016

      എസ്.സി.ഇ.ആര്‍.ടി – സംസ്ഥാനതല നാഷണല്‍ മീന്സ്ം കം മെരിറ്റ് സ്കോളര്ഷി്പ്പ് (NMMS) പരീക്ഷയ്ക്ക് എട്ടാം ക്ലാസ് വിദ്യാര്ത്ഥി കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്ഷാത്തെ ഏഴാം ക്ലാസിലെ വാര്ഷി്ക പരീക്ഷയില്‍ 55 ശതമാനമോ അതിനു മുകളിലോ ലഭിച്ചവര്ക്ക്  പരീക്ഷയില്‍ പങ്കെടുക്കാം.  സംസ്ഥാന സിലബസിലുള്ള സര്ക്കാംര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരും, രക്ഷിതാക്കളുടെ വാര്ഷികക വരുമാനം 1,50,000 രൂപയില്‍ താഴെ വരുമാനമുള്ളവരുമായ വിദ്യാര്ത്ഥി കള്ക്കുയ മാത്രമേ നാഷണല്‍ മീന്സ്ര കം മെരിറ്റ് സ്കോളര്ഷിിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്ഹറതയുളളൂ. അപേക്ഷ സെപ്തംബര്‍ 20 നകം എസ്.സി.ഇ.ആര്‍.ടി ഓഫീസില്‍ ലഭിക്കണം.  2016 നവംബര്‍ 6-നാണ് പരീക്ഷ. വില്ലേജ് ഓഫീസര്‍ നല്കു്ന്ന വരുമാന സര്ടികംമഫിക്കറ്റ്, ജാതി സര്ടിഫിക്കറ്റ്, ആധാര്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. അപേക്ഷാ ഫീസില്ല.
*****

സ്നേഹപൂര്‍വ്വം ക്ലാസദ്ധ്യാപകര്‍ക്കുള്ള അറിയിപ്പ്

     അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം". നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ക്ലാസദ്ധ്യാപകര്‍ ശ്രമിക്കേണ്ടതാണ്. ഫ്രഷ് അപേക്ഷകരും റിന്യുവല്‍ അപേക്ഷകരും പേപ്പര്‍അപ്ലിക്കേഷന്‍ നല്‍കേണ്ടതാണ്. ക്ലാസദ്ധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലെ ഇത്തരം കുട്ടികളെ ഇന്നു തന്നെ കണ്ടെത്തി അപേക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.   മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ‍ഡേറ്റ എന്റര്‍ ചെയ്യേണ്ടതാണ്. വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയുമാവണം. അപേക്ഷാഫാറത്തില്‍ പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഡെത്ത് സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്.

No comments:

Post a Comment

Adbox